മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍; പിടിയിലായത് പത്തനംതിട്ട, ചെങ്ങന്നൂര്‍ സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

അലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുന്ന സംഘം പിടിയില്‍.

പത്തനംതിട്ട റാന്നി കള്ളിക്കാട്ടില്‍ വീട്ടില്‍ ബിനു തോമസ് (32), ചെങ്ങന്നൂര്‍ പാണ്ടനാട് അനുഭവനത്തില്‍ അനു (40), ഇയാളുടെ ഭാര്യ വിജിത വിജയൻ (25) എന്നിവരെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനു തോമസ്, അനു എന്നീ പ്രതികള്‍ മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണം വിജിത വിജയനാണ് വില്‍പന നടത്തിയിരുന്നത്.

ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ മൂന്ന് പ്രതികളെയാണ് പിടികൂടിയത്. ഓഗസ്റ്റ് 14-ാം തീയ്യതി ചെങ്ങന്നൂര്‍ പുത്തൻവീട്ടില്‍പടി ഓവര്‍ ബ്രിഡ്ജിനു സമീപത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി നടന്നാണ് മാല മോഷണം നടത്തിയിരുന്നത്.

ബൈക്ക് മോഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇടനാട് ഭാഗത്ത് വഴിയെ നടന്നു പോയ സ്ത്രീയുടെ മൂന്നര പവൻ വരുന്ന സ്വര്‍ണ്ണമാലയും പ്രതികള്‍ പൊട്ടിച്ചെടുത്ത് വില്‍പന നടത്തിയിരുന്നു.