
പലതരത്തിലുള്ള മോഷണം കണ്ടിട്ടുണ്ട്; എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനം മാത്രം മോഷ്ടിക്കുന്ന വിരുതൻ; മോഷണമുതൽ വിറ്റ് കിട്ടുന്ന കാശിന് ചീട്ടുകളിയും ആഡംബര ഭക്ഷണവും; വ്യത്യസ്തനായ കള്ളനെ പൊലീസ് പൊക്കി
സ്വന്തം ലേഖകൻ
കോഴിക്കോട് :
പല തരത്തിലെ മോഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഇത്തരത്തിൽ ഒരു മോഷണം ആദ്യ സംഭവമായിരിക്കും.
മോഷണത്തിനായി തെരഞ്ഞെടുക്കുന്നത് സ്ത്രീകളുടെ മാത്രം സ്കൂട്ടര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ സ്കൂട്ടറുകളോട് പ്രത്യേക താല്പര്യമുള്ള കോഴിക്കോട്, കുരുവട്ടൂര്‍ പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.
അൻപതിലധികം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് അവരുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുകയാണ് ഷനീദിന്റെ രീതി. മോഷണത്തില്‍ ഷനീദ് തുടരുന്ന പ്രത്യേകതയാണ് പൊലീസിന് തുമ്പായത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 11 സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ സമാനമായ രീതിയില്‍ മോഷണം പോയി. പതിനൊന്ന് മോഷണത്തിലും സ്ത്രീകളുടെ പിന്നാലെ ഒരു ബൈക്ക് ഫോളോ ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏകദേശം അന്‍പതോളം സ്‌കൂട്ടറുകള്‍ മോഷ്ടിച്ചതായി ഷനീദ് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണം പൊലീസ് പിടിച്ചെടുത്തു.
മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പണയംവയ്ക്കുകയാണ് ഷനീദിന്റെ രീതി. ചീട്ടുകളിക്കാനും ആഡംബര ഭക്ഷണം കഴിക്കാനുമുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തുന്നതെന്നാണ് പ്രതിയുടെ മൊഴി.