
സ്വന്തം ലേഖകൻ
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് നടുവട്ടത്താണ് അപകടം. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ഉപയോഗമില്ലാത്ത പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ ബൈക്കിൽ പോകുമ്പോഴാണ് വൈദ്യുതി പോസ്റ്റ് വീണത്.ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ അർജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.