Friday, April 24, 2026

കാറിന്റെ ഡോർ തട്ടി ബൈക്ക് മറിഞ്ഞ് ആറ് വയസ്സുകാരി മരിച്ചു;ഡോര്‍ ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: റോഡരികിൽ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതോടെയുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരി മരിച്ചു. റോഡിലൂടെ വരികയായിരുന്ന ബൈക്കിൽ ഡോര്‍ തട്ടി ബൈക്ക് മറിഞ്ഞാണ് കുട്ടി മരിച്ചത്.

തേങ്കുറിശ്ശി സ്വദേശി സതീഷിന്റെ മകൾ അജ്മയാണ് മരിച്ചത്. ഹരിയാനയിലെ ഗരഗ്പൂര്‍ സ്വദേശി ജസ്‍വീറാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽ കേന്ദരസര്‍ക്കാര്‍ ജീവനക്കാരനാണ് ജസ്‍വീര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാട്ട് ജംങ്‌ഷനിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്നു സതീഷും കുടുംബവും. സതീഷും ഭാര്യ നിമിഷയും അജ്മയയും സഹോദരി അൻസികയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇവര്‍ ബൈക്കിൽ വരുന്നതിനിടെ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടന്ന് തുറക്കുകയായിരുന്നു.

ഡോര്‍ ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് തെറിച്ചുവീണ അജ്മയുടെ തല ഇടിക്കുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.