video
play-sharp-fill

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ; ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ; ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ബദിയടുക്ക: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് വർഷം ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്നിറങ്ങിയ ഓട്ടോഡ്രൈവർ മൗവ്വാർ ഗൗരിയടുക്ക കയ്യാലമൂലയിലെ ഭാസ്‌ക്കരനെ(48) യാണ് ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് കാസർകോട് വനിതാ സി ഐ അറസ്റ്റ് ചെയ്തതു.

2019 ജൂൺ മുതൽ 2020 ജനുവരി 21 വരെയുള്ള കാലയളവിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഏഴ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഭാസ്‌ക്കരനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ റിക്ഷയിലാണ് കുട്ടി സ്ഥിരമായി സ്‌കൂളിലേക്ക് പോയിരുന്നത്. ഓട്ടോയാത്രക്കിടെ കുട്ടിയെ ഭാസ്‌ക്കരൻ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം കുട്ടി ഇത്രയും നാൾ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഭാസ്‌ക്കരൻ തന്നെ ഉപദ്രവിച്ച കാര്യം കുട്ടിതന്നെ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയോട് വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിൽ റിപ്പോർട്ട് നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

2003ൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയായകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഭാസ്‌ക്കരനെ 2011 ൽ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു.