എം.സി റോഡിൽ വീണ്ടും അപകടം: വട്ടമ്മൂട് പാലത്തിൽ കൂട്ടിയിടിച്ച ഓട്ടോറിക്ഷകൾക്കിടയിൽ സ്‌കൂട്ടർ കുടുങ്ങി; യുവതിയ്ക്കു പരിക്കേറ്റു

എം.സി റോഡിൽ വീണ്ടും അപകടം: വട്ടമ്മൂട് പാലത്തിൽ കൂട്ടിയിടിച്ച ഓട്ടോറിക്ഷകൾക്കിടയിൽ സ്‌കൂട്ടർ കുടുങ്ങി; യുവതിയ്ക്കു പരിക്കേറ്റു

സ്വന്തം ലേഖകൻ

കോട്ടയം: എം.സി. റോഡിൽ വീണ്ടും അപകടം. വട്ടമൂട് പാലം ജങ്ഷനിൽ മംഗളം ഓഫീസിനു മുന്നിൽ കൂട്ടിയിടിച്ച ഓട്ടോറിക്ഷകൾക്കിടയിൽ സ്‌കൂട്ടർ കുടുങ്ങി യുവതിയ്ക്കു പരിക്കേറ്റു.  കൂട്ടിയിടിച്ച ഓട്ടോറിക്ഷകൾ മൂന്നു ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20നാണ് അപകടം.

ചൂട്ടുവേലിയ്ക്കു സമീപം  ഹോട്ടൽ നടത്തുന്ന പെരുമ്പായിക്കാട് സ്വദേശി അബ്ദുൾ  സാലി (60), വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവർ താഷിഖ് (45) എന്നിവർക്കാണു സാരമായി പരുക്കേറ്റത്. സ്‌കൂട്ടർ യാത്രികയായ കീഴുകുന്ന് സ്വദേശി റീന (38)യ്ക്കും പരുക്കുണ്ട്.  മറ്റൊരു ബൈക്കിലെ യാത്രക്കാരനായ യുവാവിനും പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തു നിന്നു പച്ചക്കറിയും വാങ്ങി പോകുകയായിരുന്ന സാലിയുടെ ഓട്ടോറിക്ഷ വട്ടമൂട് ഭാഗത്തു നിന്നു എം.സി. റോഡിലേക്കു കയറിയ സ്‌കൂട്ടറിൽ ഇടിച്ചു നിയന്ത്രണം വിടുകയും എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയുമായിരുന്നു. തുടർന്നു വട്ടംകറങ്ങിയാണ് ഓട്ടോറിക്ഷ നിന്നത്. വൈക്കത്തു നിന്നു വന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ മെഡാൾ സ്‌കാനിങ്ങ് സെന്ററിന്റെ കോമ്പൗണ്ടിലേക്കു ഇടിച്ചു കയറി.

മുമ്പിലുണ്ടായിരുന്ന ഒരു ബൈക്കിൽ ഇടിച്ചു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ടു ബൈക്കുകളിലും ഇടിച്ചു. ഗാന്ധിനഗർ എസ്.ഐ. ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.