
പാലക്കാട്: തമിഴ്നാട് സർക്കാർ ആളിയാർ ഡാമിന് കുറുകെ പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതില്‍ കടുത്ത ആശങ്ക.
പുതിയ ഡാം വരുന്നതോടെ ഭാരതപ്പുഴയിലേക്ക് വെള്ളം പൂർണ്ണമായും ഇല്ലാതാകും. വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ്മന്ത്രിക്കും കത്തയച്ചു.
11000 കോടിരൂപ ചിലവഴിച്ച് ആളിയാർ ഡാമില്‍ പുതിയ ഡാം നിർമ്മിക്കുമെന്നത് തമിഴ്നാട് നിയമസഭയിലെ ബജറ്റ് പ്രഖ്യാപനമായിരുന്നു. നടപടികളുമായി തമിഴ്നാട് സർക്കാർ മുന്നോട്ട് പോകുന്ന പശ്ചത്തലത്തിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ഡാം നിർമ്മിക്കുന്നത് അന്തർ സംസ്ഥാന നദീജല കരാർ ലംഘനമാണെന്നും ഭാരതപ്പുഴയിലേക്ക് വെള്ളം വരാതാകുന്നതോടെ കടുത്ത ജലക്ഷാമം നേരിടുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.