ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസോസിയേഷൻ: വീട് ഇല്ലാത്ത കുട്ടികൾക്ക് നിർമിച്ചു നൽകുന്ന നാലാമത്തെ സ്നേഹഭവനം കോട്ടയം ഈസ്റ്റ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സി.എം.എസ്. ഹൈസ്‌കൂൾ വിദ്യാർത്ഥിക്ക് നിർമിച്ചു നൽകുന്നു; സ്നേഹഭവനത്തിന്റെ താക്കോൽ ദാനം സെപ്റ്റംബർ 13  വെള്ളിയാഴ്ച 3 മണിക്ക് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ നിർവഹിക്കും

Spread the love

കോട്ടയം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസോസിയേഷൻ വീട് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മുന്ന് വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു.

നാലാമത്തെ സ്നേഹഭവനം കോട്ടയം ഈസ്റ്റ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളം സി.എം.എസ്. ഹൈസ്‌കൂളിലെ വിദ്യാർത്ഥിക്ക്, കുറിച്ചി മന്ദിരം കവലയ്ക്ക് സമീപം നിർമ്മിച്ചുനൽകുന്നു.

സ്നേഹഭവനത്തിന്റെ താക്കോൽ ദാനവും ഭവനപ്രതിഷ്ഠയും 2024 സെപ്റ്റംബർ 13 വെള്ളിയാഴ്ച 3 മണിക്ക് നടക്കും. ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ താക്കോൽദാനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും സ്കൂൾ ലോക്കൽ മാനേജർ റവ. എബ്രഹാം സി. പ്രകാശ് പ്രതിഷ്ഠാകർമ്മം നിർവഹിക്കുന്നതുമാണ്.

കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

Tags :