ഭരണഘടനാ ശില്പിക്ക് പ്രണാമം; അംബേദ്കർ ജന്മദിനത്തിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി കുമരകം ജി.വി.എച്ച്.എസ്.എസ്

Spread the love

​കുമരകം: ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പക്ഷികൾക്കായി കുടിവെള്ളം സജ്ജീകരിച്ചു.

video
play-sharp-fill

സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബ്, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ടി. സത്യൻ ഉദ്ഘാടനം ചെയ്തു. കടുത്ത വേനൽ കണക്കിലെടുത്ത് സ്കൂൾ അങ്കണത്തിലെ വിവിധയിടങ്ങളിൽ മൺപാത്രങ്ങളിലാണ് പക്ഷികൾക്കായി വെള്ളം ഒരുക്കിയത്.

പി.ടി.എ. പ്രസിഡന്റ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ കെ.ആർ. സജയൻ, രോഹിത് സുഗേഷ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളായ അരുണാചൽ ഇ.ബി., ആദിത്യൻ അഭിലാഷ്, ആദിത്യൻ കെ.വി., എസ്. പ്രഭാത സജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ സാമൂഹിക-പരിസ്ഥിതി മേഖലകളിൽ അംബേദ്കർ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് വിദ്യാർത്ഥികൾ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.