ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയ്ക്ക് പിന്നാലെ സഞ്ജുവിന് തിരിച്ചടി: ആ താരം ഇനി രാജസ്ഥാനൊപ്പം ഉണ്ടാകില്ല
സ്പോട്സ് ഡെസ്ക്
ചെന്നൈ: ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയ്ക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് തിരിച്ചടി. ടീമിലെ ഏറ്റവും അഭിവാജ്യ ഘടകമായ താരത്തിൻ്റെ സേവനം രാജസ്ഥാന് ഇനി ലഭിക്കില്ല. ആദ്യ മത്സരത്തിൽ പൊരുതി തോറ്റ രാജസ്ഥാൻ തിരിച്ച് വരവിന് ഒരുങ്ങുമ്പോഴാണ് പ്രധാന താരത്തെ തന്നെ നഷ്ടമായിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറും ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ബെന്‍ സ്റ്റോക്സിന്റെ സേവനമാണ് സീസണില്‍ രാജസ്ഥാന് റോയല്‍സിന് ഇനി ലഭിക്കാതിരിക്കുന്നത്. ആദ്യ മത്സരത്തിലെ ഫീല്‍ഡിംഗിനിടെ ഇടത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനിടെ പത്താം ഓവറില്‍ ക്രിസ് ഗെയ്ലിനെ മികച്ച ക്യാച്ചിലൂടെ പുറത്താക്കിയപ്പോഴാണ് സ്റ്റോക്സിന് പരിക്കേറ്റത്. ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെങ്കിലും സ്റ്റോക്സ് ടീമിനൊപ്പം തുടരും. സ്റ്റോക്സിന് പകരക്കാരനെ റോയല്‍സ് തേടുന്നുണ്ട്.
രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ഓപ്പണറായി എത്തിയ സ്റ്റോക്സ് മൂന്ന് പന്തുകള്‍ നേരിട്ട് സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് പുറത്തായിരുന്നു.