play-sharp-fill
പായിപ്പാടെ ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: അന്യ നാട്ടിൽ നിന്നും എത്തിയ ബംഗാളികൾക്ക് മലയാളം ചാനൽ റിപ്പോർട്ടർമാരുടെ നമ്പർ കിട്ടിയത് എവിടെ നിന്ന്; ചാനലുകളുമായി ബന്ധമുള്ള പായിപ്പാട്ടെ രാഷ്ട്രീയക്കാർ കുടുക്കിലേയ്ക്ക്

പായിപ്പാടെ ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: അന്യ നാട്ടിൽ നിന്നും എത്തിയ ബംഗാളികൾക്ക് മലയാളം ചാനൽ റിപ്പോർട്ടർമാരുടെ നമ്പർ കിട്ടിയത് എവിടെ നിന്ന്; ചാനലുകളുമായി ബന്ധമുള്ള പായിപ്പാട്ടെ രാഷ്ട്രീയക്കാർ കുടുക്കിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധത്തിനു പിന്നിലെ ഗൂഡാലോചനക്കാർ കുടുക്കിലേക്ക്. മലയാളത്തിലെ പ്രമുഖ ചാനലുകളെയെല്ലാം സംഭവ ദിവസത്തിൻ്റെ ഒരു ദിവസം മുൻപ് ഇതര സംസ്ഥാന തൊഴിലാളികൾ ഫോണിൽ വിളിച്ചിട്ടുണ്ട്. കോട്ടയത്തെയും, തിരുവല്ലയിലെയും ചാനലുകളുടെ റിപ്പോർട്ടർമാരെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഫോണിൽ വിളിച്ചിരിക്കുന്നത്. കോട്ടയത്തും തിരുവല്ലയിലെയും റിപ്പോർട്ടർമാരുടെ നമ്പരുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കു നൽകിയതിനു പിന്നിൽ ചാനലുകളുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവോ നേതാക്കളോ ഉണ്ടെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കു പോകണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനു രണ്ടു ദിവസം മുൻപ് പ്രതിഷേധം പ്രകടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികളോടു പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കാൻ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ, ഇവർക്ക് ഭക്ഷണവും താമസവും നാട്ടിലേയ്ക്കു ഫോൺ വിളിക്കാനുള്ള ക്രമീകരണവും അടക്കം ഒരുക്കി നൽകേണ്ട ഉത്തരവാദിത്വം കരാറുകാർക്കാണെന്ന രീതിയിൽ മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും നിലപാട് എടുത്തിരുന്നു. ഇതിനു ശേഷമാണ് അപ്രതീക്ഷിതമായി ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്കു പോകണമെന്നുള്ള പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട് സംഭവം ഉണ്ടാകുന്നതിനു രണ്ടു ദിവസം മുൻപു തന്നെ മലയാളത്തിലെ പ്രമുഖ ചാനലുകളിലെ റിപ്പോർട്ടർമാരെ എല്ലാം ബംഗാളികൾ ഫോളിൽ ബന്ധപ്പെട്ടിരുന്നു. മലയാള മനോരമ അടക്കമുള്ള ചാനലുകളുടെ തിരുവല്ല ബ്യൂറോയെ അടക്കം ബംഗാളികൾ വിളിച്ചിരുന്നതായുള്ള വ്യക്തമായ തെളിവുകളാണ് തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരായ ചാനൽ പ്രേക്ഷകർക്കു പോലും  ചാനൽ റിപ്പോർട്ടർമാരുടെ നമ്പർ ലഭിക്കുക പ്രയാസമാണ്.

ചാനലുകളുമായി അടുത്ത ബന്ധമുള്ള, രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇത്തരത്തിലുള്ള ചാനൽ റിപ്പോർട്ടർമാരുടെ നമ്പർ കൈവശമുണ്ടാകുക. ഇവരിൽ നിന്നല്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾക്കു റിപ്പോർട്ടർമാരുടെ നമ്പർ ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇത് കൂടാതെ പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും, ഇവർ പട്ടിണിയാലാണെന്നും മലയാളത്തിലുള്ള വാട്‌സ്അപ്പ് സന്ദേശം ചാനലുകളുടെയും, വാർത്താ റിപ്പോർട്ടർമാരുടെയും വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ എത്തിയിരുന്നു. മലയാളത്തിൽ ഇത്തരത്തിൽ സന്ദേശം തയ്യാറാക്കി, ബംഗാളികളുടെ ഫോൺ നമ്പർ വച്ച് അയക്കണമെങ്കിൽ പിന്നിൽ മലയാളികൾ തന്നെയാകും എന്നും ഉറപ്പാണ്.

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നിന്റെ ഉടമ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ് എന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരുന്നു. ഇദ്ദേഹത്തെ പോലെയുള്ള ഉയർന്ന രാഷ്ട്രീയ നേതാക്കൾക്കാവും ചാനലുകാരുടെ നമ്പർ കൈവശം ഉണ്ടാകുക. ഇവരെയൊക്കെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താൽ സംഭവത്തിലെ ഗൂഡാലോചന പുറത്തു വരും .