
സ്വന്തം ലേഖകൻ
മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണം നാളെ പുനരാരംഭിക്കും. ക്യാരക്ടർ പോസ്റ്റർ പങ്കിട്ട് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നിധി കാക്കും ഭൂതം എന്ന സബ്ടൈറ്റിലോടെയാണ് പോസ്റ്റർ പങ്കിടുന്നത്.
കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. മോഹൻലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. അഭിനയിച്ച് കുട്ടി രൂപം മാറിയതടക്കമാണ് കാരണം.
ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവരും പ്രധാനവേഷത്തിലുണ്ടാകും. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.



