Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം തിരുനക്കര ഹോട്ടൽ ഐക്കൺ ക്ലാസ്സിക്‌ ബാർ ജീവനക്കാരനായ കരുനാഗപ്പള്ളി തേവലക്കര കളങ്ങര കിഴക്കേതിൽ ഉണ്ണി(22) ക്കാണ് ക്രൂരമായ മർദനമേറ്റത്. ഇന്നലെ ഉച്ചയ് പന്ത്രണ്ടരയോടെ ബാറിലിട്ടാണ് മർദിച്ചത്. ഉണ്ണി ഇവിടെ ജോലിക്ക് എത്തിയിട്ട് ഒരു മാസമാകുന്നതേയുള്ളു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജോലിയെന്നു പറഞ്ഞാണ്ട് എത്തിയത്.

video
play-sharp-fill

എന്നാൽ എല്ലാ വിഭാഗത്തിലും പണിയെടുപ്പിക്കും. കഴിഞ്ഞ ദിവസം ജോലി മോശമെന്നു ചൂണ്ടിക്കാട്ടി ഉണ്ണിയെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടു. ഇന്നലെ ശമ്പളത്തിന്റെ ബാക്കി കിട്ടാനുള്ള 700 രൂപ വാങ്ങാൻ ചെന്നപ്പോഴായിരുന്നു മർദ്ദനം.മർദനമേറ്റ് അവശനായ ഉണ്ണിയ സഹപ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിലും, തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

കഴുത്തിന്റെ പിറകിൽ സാരമായ പരിക്കേറ്റിട്ടുണ്ടന്ന് ഉണ്ണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group