Spread the love

കൊല്ലം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി പരാതി നൽകാനെത്തിയവരും അഭിഭാഷകനും ഏറ്റുമുട്ടി. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി. അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കല്‍ സ്വദേശി ഷെമീന (33)യ്ക്കും പരിക്കേറ്റിട്ടുണ്ട്.

video
play-sharp-fill

യുവാവിന്റെ മര്‍ദനത്തില്‍ അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിനും പരിക്കേറ്റു. അഭിഭാഷകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.

അഭിഭാഷകർ കൂട്ടം ചേർന്ന് ഡ്രൈവറെയും തന്നെയും ആക്രമിച്ചെന്ന് കടയ്ക്കൽ സ്വദേശിയായ യുവതി പറഞ്ഞു. യുവതിയും ഡ്രൈവറും ചേർന്ന് മർദ്ദിച്ചെന്ന് അഭിഭാഷകനായ കൃഷ്ണകുമാറും ആരോപിച്ചു. ഇരുവിഭാഗവും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group