
സ്വന്തം ലേഖകന്‍
ഡല്‍ഹി: നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല എന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹഹിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നാണ് വാട്ട്‌സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഗഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സമൂഹമാധ്യമ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇന്ന് നിലപാട് മാറ്റിയില്ലെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സോള്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒടിടികള്‍ക്കും ഇത് ബാധകമാണ്.