ക്രിക്കറ്റ് ബോൾ നെഞ്ചിലിടിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കുർനൂൾ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിലിടിച്ച്
പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ കുർനൂൾ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. എസ് മോഹിൻ എന്ന കുട്ടിയാണ് മരിച്ചത്.

മോഹിൻ സുഹൃത്തുക്കൾക്കൊപ്പം ജാമിയ മസ്ജിദ് മൈതാനത്ത് കളിക്കുകയായിരുന്നു അപ്പോഴാണ് ബോൾ നെഞ്ചിൽ വന്നടിച്ചത്. ഉടൻ തന്നെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group