ബാലഭാസ്‌കർ മരിച്ച ദിവസം ഐ.സി.യുവിനുള്ളിൽ കയറി സ്റ്റീഫൻ ദേവസി കണ്ടിരുന്നു ; സ്റ്റീഫൻ ബാലുവിനെ കാണുമ്പോൾ കഴുത്തിൽ ഹോൾ ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ : ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുമ്പോൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്റ്റീഫൻ ദേവസി സിബിഐയ്ക്കു മുന്നിൽ ഹാജരായത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ സ്റ്റീഫന് നോട്ടീസ് നൽകിയിരുന്നു. ബാലുവിന്റെ മരണവുമായി ഗൂഢാലോചന ഉണ്ടെന്നു കാണിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ഇതേതുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലഭാസ്‌കറിനെ സ്വർണക്കടത്തു സംഘം കൊലപ്പെടുത്തിയെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു ആരോപണം. ആശുപത്രി ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ ബാലുവിനെ കണ്ടിരുന്നു. ബാലു മരിച്ച ദിവസം രാവിലെയാണ് ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ ബാലുവിനെ കണ്ടത്.

എന്താണ് സ്റ്റീഫൻ ദേവസ്യ ബാലുവിനോട് പറഞ്ഞത് എന്ന് അറിയില്ല. എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ലെന്നും ബാലുവിന്റെ പിതാവ് സി.കെ.ഉണ്ണി നേരത്തെ പറഞ്ഞിരുന്നു. ബാലുവിനെ സ്റ്റീഫൻ കാണുന്ന സമയത്ത് കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിലായിരുന്നു ബാലു.

ബാലുവിന് സംസാരിക്കാൻ കഴിയുമായിരുന്നില്ല. നട്ടെല്ലിനു ഏറ്റ ഗുരുതര പരുക്ക് കാരണം അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലു. പക്ഷെ ശബ്ദം ഇല്ലാതെ തന്നെ സംസാരിക്കാൻ ബാലു ശ്രമിച്ചിരുന്നു. അങ്ങനെ സംസാരിക്കുകയും ചെയ്യുമായിരുന്നു.

സ്റ്റീഫൻ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്ബത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ബാലഭാസ്‌കർ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച ഒരാളാണ് സുഹൃത്ത് കൂടിയായ സംഗീതജ്ഞൻ സ്റ്റീഫൻ.

ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന് ഒളിച്ചു വയ്ക്കാൻ യാതൊന്നും ഇല്ലെങ്കിൽ സ്റ്റീഫൻ ദേവസി സ്വയം നുണ പരിശോധനക്ക് തയാറാകണമെന്ന ആവശ്യവുമായി കലാഭവൻ സോബി ജോർജ് രംഗത്ത് എത്തിയിരുന്നു.