
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗൾഫിൽ ജോലി ലഭിച്ചു. വെളിപ്പെടുത്തൽ നടത്തി മാസങ്ങൾക്കകം ആണ് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർക്കു വിദേശത്ത് ജോലി ലഭിച്ചത്.
കേസ് അന്വേഷണത്തിന്റെ ദിശ തന്നെ മാറ്റി മറിയ്ക്കുന്ന നിർണ്ണായക മൊഴിയാണ് കെ.എസ്.ആർ.ടി.സി എം.പാനൽ ഡ്രൈവറായ സി.അജി നൽകിയിരുന്നത്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചെതെന്ന രീതിയിലും, വണ്ടി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്ന രീതിയിലുമായിരുന്നു സി.അജി മൊഴി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണം അപകടമാണ് എന്ന് കേസ് അന്വേഷിച്ച ഏജൻസികൾ കണ്ടെത്തിയത്. ഈ നിർണ്ണായക മൊഴി നൽകിയ ഡ്രൈവർക്ക് അപകടം നടന്ന് ഒരു വർഷം ആകും മുൻപ് തന്നെ കെ.എസ്.ആർ.ടി.സിയിലെ ജോലി നഷ്ടമായിരുന്നു. ഇതിനു ശേഷം ഇദ്ദേഹം വിദേശത്ത് ജോലി ലഭിച്ചു പോയി എന്ന വാദമാണ് ഇപ്പോൾ ഉയരുന്നത്.
ഇത് സ്വർണ്ണക്കടത്ത് മാഫിയ സംഘവുമായുള്ള ബന്ധത്തിന്റെ ഭാഗമാണ് എന്ന സംശയവും ഉയരുന്നുണ്ട്. ഈ വിഷയം അടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കൾ.







