ബൈജൂസ് പ്രവര്‍ത്തനം അവസാനിപ്പിക്കില്ല, തൊഴിലാളികളെ പിരിച്ചുവിടില്ല, സ്ഥലം മാറ്റില്ല; 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകും; കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായെന്ന് ബൈജു രവീന്ദ്രന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും വ്യക്തമാക്കി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് രംഗത്ത്. കേരളത്തില്‍ നിലവില്‍ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കുന്നതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞത്. നേരത്തെ ബാംഗ്ലൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബാംഗളൂരു ഓഫീസിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം.
140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന് മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായെന്നും ബൈജു പറഞ്ഞു.