
ശരീരഭാരവും ബിപിയും കുറയ്ക്കും; ഹൃദയത്തെ സംരക്ഷിക്കും;പ്ലാന്റ് പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ ഉറവിടമാണ് ഈ നട്സ്; ഒരു ദിവസം എത്ര ബദാം കഴിക്കണം? അറിയാം
ഹൃദയാരോഗ്യത്തിന് ഗുണകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. പ്ലാന്റ് പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകള്‍ എന്നിവയുടെ ഉറവിടമാണ് ഈ നട്സ്.
പോഷകസമൃദ്ധവും കലോറി കൂടുതലുമുള്ള ഈ നട്‌സ് സ്ഥിരമായി കഴിക്കുന്നത് കലോറി കൂട്ടുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
ബദാം കഴിച്ചാല്‍ ശരീരഭാരം കൂടില്ലെന്നും എല്‍ഡിഎല്‍ അല്ലെങ്കില്‍ മോശം കൊളസ്ട്രോള്‍, ബിപി എന്നിവയില്‍ ചെറിയ കുറവുണ്ടാക്കുന്നുവെന്നും ഒരു പുതിയ പഠനം പറയുന്നു. ചിലരില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ബദാം സഹായിക്കുന്നുണ്ടെന്ന് പഠനം പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാൻ സഹായിക്കുമെന്ന് മുൻകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തേത് ബദാമിന്റെ കാർഡിയോമെറ്റബോളിക് ആരോഗ്യഗുണങ്ങള്‍ തെളിയിക്കുന്നു,” ഡോ. അനൂപ് മിശ്ര പറഞ്ഞു.
ബദാം കഴിക്കാനുള്ള ശരിയായ രീതി എന്താണ്?
ദിവസവും രാവിലെയും വൈകുന്നേരവും ഒരു പിടിയുടെ പകുതി വീതം കഴിക്കുക. പ്രമേഹമുള്ളവർക്ക്, ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്ബോ ബദാം ഒരു മികച്ച ലഘുഭക്ഷണമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു.
ബദാം എപ്പോള്‍ കഴിക്കണം?
രാവിലെ പ്രത്യേകിച്ച് വെറും വയറ്റില്‍ ബദാം കഴിക്കുന്നതാണ് നല്ലത്. ഇതിലൂടെ ദിവസം മുഴുവൻ ആവശ്യമായ ഊർജം ലഭിക്കും. വർക്കൗട്ടിന് മുമ്ബ് പെട്ടെന്ന് ഊർജം ലഭിക്കുന്നതിനുള്ള മാർഗമാണ് ബദാം. വ്യായാമത്തിന് ശേഷം, ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രോട്ടീൻ ഭക്ഷണത്തിനൊപ്പം ബദാം ചേർത്ത് കഴിക്കാം. വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലഘുഭക്ഷണത്തിന് പകരം ഒരു പിടി ബദാം കഴിക്കുക. രാത്രിയില്‍ ബദാം കഴിക്കുന്നത് നല്ല ഉറക്കം നല്‍കും. കാരണം അവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് വിശ്രമം പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.