കേക്ക് കഴിക്കുന്നതിനിടെ കമ്പിക്കഷണം വിഴുങ്ങി കുഞ്ഞ്,
ആലുവ: പിറന്നാളിന് കേക്ക് കഴിക്കുന്നതിനിടെ അറിയാതെ കമ്പിക്കഷണം വിഴുങ്ങി കുഞ്ഞ്. കേക്കിന്റെ മുകളിൽ അലങ്കരിക്കരിച്ചതിൽ നിന്നാണ് കുഞ്ഞ് കമ്പിക്കഷ്ണം വിഴുങ്ങിയത്.
കഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് അപകടം സംഭവിച്ചത്. ആമാശയത്തിൽ നിന്ന് ചെറുകുടലിൽ വരെ കമ്പിക്കഷ്ണം എത്തിയിരുന്നു. വളരെ ക്ഷമപ്പെട്ടാണ് ഡോക്ടർമാർ കമ്പിക്കഷ്ണം കുഞ്ഞിന്റെ വയറ്റിൽ നിന്ന് എടുത്തത്.
പറവൂർ താലൂക്ക് ആശുപത്രിയില്‍ എക്സ്റേ എടുത്തപ്പോള്‍ ആമാശയത്തില്‍ കുടുങ്ങിയതായി കണ്ടെത്തി.രാജഗിരിയില്‍ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ രാജഗിരി ആശുപത്രിയില്‍ ‘ഡ്യൂഡെനോസ്കോപ്പി’ വഴി ആണ് കമ്പി നീക്കിയത്. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള അലങ്കാര വസ്തുക്കളില്‍ ഒന്നായിരുന്നു കുടുങ്ങിയ കമ്പി . കുഞ്ഞിന്റെ വായില്‍ അമ്മ ഇതു കണ്ടെങ്കിലും എടുക്കാൻ സാധിച്ചില്ല.
പറവൂർ താലൂക്ക് ആശുപത്രിയില്‍ എക്സ്റേ എടുത്തപ്പോള്‍ ആമാശയത്തില്‍ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയില്‍ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണ്.