
മറക്കാനയിലേയ്ക്കു മാർച്ച് ചെയ്ത് ബ്രസീൽ: നെയ്മറുടെ പാസിൽ പക്വേറ്റയുടെ ഗോൾ; ബ്രസീലിന് ഉജ്വല വിജയം
തേർഡ് ഐ സ്‌പോട്‌സ്
റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക ഫുട്‌ബോൾ സെമിയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ. 35 ആം മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്നും ലൂക്കാസ് പക്വേറ്റ നേടിയ ഗോളിനാണ് ബ്രസീലിന്റെ വിജയം. ഇതോടെ സെമി ഫൈനലിൽ അർജന്റീന കൊളംബിയ മത്സര വിജയികളെ ബ്രസീൽ നേരിടും.
പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിന്റെ പ്രതിരോധക്കളിയെ സമർത്ഥമായി നേരിട്ടാണ് ബ്രസീൽ വിജയിച്ചത്. ടൂർണമെന്റിന്റെ ലീഗ് ഘട്ടത്തിൽ ബ്രസീൽ പെറുവിനെ നാല് ഗോളിന് തോൽപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് പെറു സെമിയിൽ എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0