എല്ലാം അയ്യപ്പന്റെ ശക്തി..! ലോക്ക് ഡൗൺ കാലത്ത് വ്യാജചാരായം വാറ്റിയതിന് തൃപ്തി ദേശായി അറസ്റ്റിൽ..! വാട്‌സ്അപ്പിലെ അയ്യപ്പഭക്തർക്ക് ആഘോഷിക്കാൻ ലോക്ക് ഡൗൺ കാലത്ത് പുതിയ വാർത്ത; വീഡിയോ സഹിതം പ്രചരിക്കുന്ന വാർത്തയ്ക്കു പിന്നിലെ സത്യം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു: തൃപ്തി ദേശായി കള്ളുമായി പിടിയിൽ : വീഡിയോ ഇവിടെ കാണാം

Spread the love

അപ്‌സര കെ.സോമൻ

കോട്ടയം: കൊറോണക്കാലത്ത് കേരളത്തിലെ സംഘപരിവാറുകാർക്കും, ശബരിമല അയ്യപ്പനെ അകമഴിഞ്ഞ് വിശ്വസിക്കുന്നവർ എന്ന് അവകാശപ്പെടുന്ന അയ്യപ്പഭക്തർക്കും ലോക്ക് ഡൗൺ കാലത്ത് ആഘോഷിക്കാൻ വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പ് ഇപ്പോൾ വാട്‌സ്അപ്പിലുണ്ട്.

 

 

ശബരിമലയിൽ സ്ത്രീകൾ കയറാൻ തീരുമാനിച്ചപ്പോൾ മുതലാണ് കേരളത്തിൽ അനിഷ്ട സംഭവങ്ങൾ കണ്ടു തുടങ്ങിയത് എന്നു വിശ്വസിക്കുന്ന ശരാശരി അയ്യപ്പഭക്തരും, അയ്യപ്പനെ പിടിച്ചാൽ കേരളം ഭരിക്കാനാവുമെന്നു വിശ്വസിക്കുന്ന സംഘപരിവാറുകാരും രണ്ടു ദിവസമായി കൊണ്ടാടുന്ന വീഡിയോയ്യ്ക്കു പിന്നിലെ സത്യം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്നു സുപ്രീം കോടതിയിൽ നിന്നും വിധി സമ്പാദിച്ച തൃപ്തി ദേശായിയെ ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യം വാറ്റിയതിനു പൊലീസ് പിടികൂടി എന്ന ക്യാപ്ഷനോടെ പ്രചരിക്കുന്ന വീഡിയോ ആണ് രണ്ടു ദിവസമായി കേരളത്തിലെ സംഘപരിവാർ ഗ്രൂപ്പുകളിലും അയ്യപ്പഭക്തരായ നാട്ടിൻപുറത്തുകാരുടെ ഗ്രൂപ്പുകളിലും കിടന്നു കറങ്ങുന്നത്.

കഥ വ്യാജമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ അയ്യപ്പന് അൽപം മൈലേജ് കിട്ടാൻ സംഘപരിവാറുകാർ വീഡിയോ പ്രചരിപ്പിക്കുമ്പോൾ. ഇതൊന്നുമറിയാതെയാണ് ഭൂരിപക്ഷം മലയാളികളിലും തൃപ്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.

ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യവുമായി തൃപ്തി ദേശായിയെ പിടികൂടിയെന്നുുള്ള ക്യാപ്ഷനിൽ പ്രചരിക്കുന്ന വീഡിയോയിൽ തൃപ്തിയുടെ കയ്യിൽ മദ്യക്കുപ്പികൾ ഒരു മാല പോലെ തൂക്കിയിട്ടിരിക്കുന്നതും വ്യക്തമായി കാണാം. തൃപ്തിയെ രണ്ടു വനിതാ പൊലീസുകാർ കയ്യിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്കു കയറ്റുന്നത് അടക്കമുള്ള ദൃശ്യങ്ങൾ വ്യക്തമായി കാണാനും സാധിക്കും.

എന്നാൽ, ഇപ്പോൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നത് 2019 സെപ്റ്റംബറിലെ വീഡിയോ ആണെന്നു ഇന്റർനെറ്റിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മഹാരാഷ്ട്രയെ മദ്യവിമുക്തമാക്കണമെന്നാവശ്യപ്പെട്ട്, തൃപ്തി ദേശായിയും സംഘവും മദ്യം നിറച്ച കുപ്പികൾ കെട്ടിത്തൂക്കി മാലയുണ്ടാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അണിയിക്കാൻ എത്തിയിരുന്നു. ഈ സമയത്ത് ഇവരെ അറസ്റ്റ് ചെയ്ത വീഡിയോ ആണ് തൃപ്തി ദേശായി വ്യാജ ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിലായി എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ശബരിമല അയ്യപ്പനുമായി ചേർത്ത് ഈ വീഡിയോ പ്രചരിപ്പിച്ചതോടെ വാട്‌സഅപ്പിലും ഫെയ്‌സ്ബുക്കിലും അടക്കം വലിയ ഷെയറാണ് ഈ വീഡിയോയ്ക്കു ലഭിക്കുന്നത്.

നാൽപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി ഷെയർ ചെയ്യപ്പെടുന്നത്. തൃപ്തി ദേശായി 14 സെപ്റ്റംബർ 2019 ന് തടവിൽ കഴിഞ്ഞ സമയത്തെ വീഡിയോ ആണ് ഇത്തരത്തിൽ പുറത്തു വന്നിരിക്കുന്നത്.

പുറത്തു വന്ന രണ്ടു വീഡിയോയിലും ഒരേ പോലീസ് ജീപ്പ്, ഒരേ വനിതാ പൊലീസ്, ഒരേ കളർ ഷർട്ട് ഉള്ള ഒരേ ആൾ എന്നിവ രണ്ട് വീഡിയോകളിലും കാണാൻ കഴിയും. സെപ്റ്റംബർ 14 2019 ന് ഇതിന്റെ ട്വിറ്റർ അക്കൗണ്ടിലെ വാർത്തയുടെ വീഡിയോ പുണെ മിറർ പങ്കുവെച്ചിരുന്നു. തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിലും ഇതു കണ്ടെത്തിയിരുന്നു.