play-sharp-fill
കുമരകം സ്വദേശിനി സൗജന്യമായി സഥലം നൽകി: അയ്മനം എഫ്.എച്ച്.സി സബ് സെന്റർ പുതിയ കെട്ടിടത്തിലേക്ക്; പുതിയ കെട്ടിടത്തിന് 55 ലക്ഷം ചെലവ്: ഉദ്ഘാടനം ഉടൻ

കുമരകം സ്വദേശിനി സൗജന്യമായി സഥലം നൽകി: അയ്മനം എഫ്.എച്ച്.സി സബ് സെന്റർ പുതിയ കെട്ടിടത്തിലേക്ക്; പുതിയ കെട്ടിടത്തിന് 55 ലക്ഷം ചെലവ്: ഉദ്ഘാടനം ഉടൻ

 

കരീമഠം : ആരോഗ്യപരിപാലന രംഗത്ത് പുത്തൻ പ്രതീക്ഷയുമായി അയ്മനം എഫ് എച്ച്സി സബ്സെന്റർ കരീമഠത്ത് നിർമ്മാണം പൂർത്തിയായി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് കുമരകം സ്വദേശിനി സംഭാവന നൽകിയ സ്ഥലത്താണ് സെന്റർ നിർമ്മാണം പൂർത്തിയായത്.

കെട്ടിട നിർമ്മാണ ജോലികൾ നിർമ്മിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പൂർത്തീകരിച്ചത്. 2018 ലാണ് സബ് സെന്ററിന് 55 ലക്ഷം രൂപ അനുവദിച്ചതെങ്കിലും നിർമ്മാണം ആരംഭിച്ചത് 2023 ലാണ്. മുൻ പഞ്ചായത്ത് അംഗമായിരുന്ന എം.കെ ഗോപിയുടെയും, കരിമഠം പൗരസമിതി

പ്രവർത്തകരുടെയും ഇടപെടലിലൂടെ 2002ൽ കുമരകം സ്വദേശിയായ കുഞ്ഞമ്മ ജോൺ വലിയ പറമ്പിൽ ആണ് കെട്ടിട നിർമാണത്തിനുള്ള സ്ഥലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയത്. കരിമഠം ഗവൺമെന്റ് വെൽഫെയർ സ്കൂൾ, ആയുർവേദ ആശുപത്രി, ഇപ്പോൾ നിർമ്മാണം പൂർത്തിയായിരിക്കുന്ന സബ് സെന്റർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് അംഗനവാടികൾ ഉൾപ്പെടെ അഞ്ച് സർക്കാർ സ്ഥാപനങ്ങളാണ് കരീമഠത്തു ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ ആയുർവേദ ആശുപത്രിയ്ക്കും, അംഗനവാടികൾക്കും സ്വന്തമായി കെട്ടിടം ഇല്ലാത്ത അവസ്ഥയാണുള്ളത്.

ഇവ നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകുവാൻ സുമനസ്സുകൾ തയ്യാറായാൽ ആയുർവേദ ആശുപത്രിയും, അംഗനവാടികളും നിർമ്മിക്കുന്നതിന് പഞ്ചായത്ത് മുൻകൈയ്യെടുക്കുമെന്ന് വാർഡ് മെമ്പറും, വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം പറഞ്ഞു.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൊല്ലത്തുകരി – കരീമഠം സ്കൂൾ- കോലടിച്ചിറ റോഡ് പൂർത്തിയായ ശേഷം സബ് സെന്റർ ഉദ്ഘാടനം നടത്തുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.