വിഷുവിന് വിയർത്തൊലിച്ച് ഉറങ്ങാനാകാതെ അയ്മനം പൂന്ത്രക്കാവ് നിവാസികൾ: ഓവർലോഡിൽ ട്രാൻസ്ഫോർമർ പണിമുടക്കിയപ്പോൾ ഏറെ വലഞ്ഞത് പിഞ്ചുകുട്ടികളും രോഗികളും

Spread the love

അയ്മനം: പൂന്ത്രക്കാവ് പ്രദേശത്ത് രാത്രി വൈദ്യുതി നിലച്ചത് നാട്ടുകാരെ വലച്ചു. ഓവർലോഡിൽ പൂന്ത്രക്കാവിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ ഇന്നലെ രാത്രി 9 മണിയോടെ പണിമുടക്കിയതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചത്.

video
play-sharp-fill

ഇതോടെ പ്രദേശമാകെ ഇരുട്ടിലാക്കുകയും ചെയ്തു. ഉഷ്ണകാലത്ത് ഉണ്ടാകുന്ന വൈദ്യുതി മുടക്കം കുഞ്ഞ് കുട്ടികളെയും രോഗികളെയും ആണ് ഏറ്റവും അധികം ബാധിക്കുക.

കഠിനമായ ചൂട് എ.സിയുടെ ഉപയോഗവും ഗ്യാസിന് നിയന്ത്രണം വന്നത് ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗവും കൂടിയതാണ് ട്രാൻസ്ഫോർമറിലെ ലോഡ് ഉയരാൻ കാരണം. വൈകുന്നേരം 6 മണിമുതൽ 10 മണിവരെയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേടായ ട്രാൻസ്ഫോർമർ മാറ്റി ഇന്നുതന്നെ പുതിയത് സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി അയ്മനം കെഎസ്ഇബി അറിയിച്ചു.