അയ്മനത്ത് ഡി വൈ എഫ് ഐ സൗജന്യ മാസ്ക് വിതരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയ്മനം: പഞ്ചായത്തിലെ വീടുകളിൽ നൽകാനായി അയ്മനം സർവ്വീസ് സഹകരണ ബാങ്കും ഡി.വൈ.എഫ്.ഐ അയ്മനം വെസ്റ്റ് മേഖലാ കമ്മറ്റിയും സംയുക്തമായി നിർമ്മിച്ച് നല്കുന്ന മാസ്കിന്റെ ആദ്യ വിതരണം ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ് നിർവ്വഹിച്ചു.

അയ്മനം പഞ്ചായത്തിലെ നാലാം വാർഡിലെ ഹന്ന ഭവനിലെ മദർ സുപ്പീരിയറിന് നൽകി. 50 ൽ അധികം വാർദ്ധഖ്യത്തിൽ എത്തിയ അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത് ലോക് ഡൗൺ മൂലം വലിയ ബുദ്ധിമുട്ടിൽ കഴിയുന്ന ഹന്നാ ഭവനിലേയ്ക്ക് ഡി.വൈ.എഫ്.ഐ സഖാക്കൾ സമാഹരിച്ച അരിയും പച്ചക്കറികളും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ, ബാങ്ക് പ്രസിഡന്റ് കെ.കെ ഭാനു, ഏരിയ കമ്മറ്റി അംഗം കെ.കെ കരുണാകരൻ, ലോക്കൽ സെക്രട്ടറി പി.കെ മണി, ലോക്കൽ കമ്മറ്റി അംഗം ബിബി കെ മാത്യു, വാർഡ് മെമ്പർ വിജി രാജേഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ബി.ജെ ലിജീഷ്, ബ്ലോക്ക് കമ്മറ്റി അംഗം ടി.വി ബിനീഷ്, മേഖലാ സെക്രട്ടി അഖിൽ പ്രസാദ്, മേഖലാ പ്രസിഡന്റ് സി.ആർ ശരത്ത്, എന്നിവർ പങ്കെടുത്തു.

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചാണ് വിരണം നടത്തിയത്.