Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഒ. ആർ. പ്രദീപ്‌കുമാർ ഓളിപ്പറമ്പിൽ ചുമതല ഏറ്റു. മിനി മനോജ് വൈസ് പ്രസിഡന്റ്. ഇക്കഴിഞ്ഞ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സഖ്യം നയിച്ച സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എല്ലാവരും വിജയിച്ചിരുന്നു. ഈ പാനലിൽ മത്സരിച്ച ആളാണ് പ്രദീപ്കുമാർ.

സംസ്ഥാന ജി.എസ്.റ്റി. വകുപ്പിൽ നിന്ന് ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇദ്ദേഹം ദീർഘകാലം ഗസെറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ടാക്‌സസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ ഡയറക്‌ടർ ബോർഡ് അംഗം, കുടയംപടി പബ്ലിക് ലൈബ്രറി മുൻപ്രസിഡൻ്റ് ബാലസംഘം കോട്ടയം ജില്ലാ കൺവീനർ, കർഷക സംഘം മേഖല പ്രസിഡന്റ്റ്, സിപിഐ (എം ) ലോക്കൽ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.കോം., എൽ.എൽ. ബി. ബിരുദധാരിയാണ്.പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്, ബാങ്കിലെ മുൻ ഭരണസമിതിൽ അംഗമായിരുന്നു മിനി മനോജ്. അയ്മനം ഗ്രാമപഞ്ചായത്ത്, പതിനാലാം വാർഡ് മെമ്പർമുൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം,കേരള മഹിളാ സംഘം (NFIW) സ്സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.