Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അയ്മനം : പരിപ്പ് 19 വാർഡിൽ പാലത്തിൻ്റെ പണി നടക്കുന്നതിൻ്റെ ഭാഗമായി അമ്പലക്കടവ് ഭാഗത്ത് നിർമ്മിച്ച മുട്ട് നാട്ടുകാർക്ക് ഭീഷണിയാകുന്നു. കനത്ത മഴയിൽ വെള്ളം പൊങ്ങിയ സാഹചര്യത്തിൽ ഈ ഭാഗത്ത് ഉള്ള വീടുകളിൽ പതിവിലും കൂടുതൽ വെള്ളം കയറി. ഈ മുട്ട് പൊട്ടിച്ചാൽ വെള്ളത്തിൻ്റെ നല്ലൊരു ശതമാനം അളവിൽ കുറവ് ഉണ്ടാവുക ചെയ്യും.

2018 ൽവന്ന വെള്ളത്തിൻ്റെ അളവിലും കൂടുതൽ ആണ് കാണുന്നത്. മുട്ട് പൊട്ടിച്ചാൽ മാത്രമേ ഒരു പരിഹാരം കാണാൻ കഴിയൂ എന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.പഞ്ചായത്ത് പ്രസിഡന്റൊക്കെ പ്രദേശത്ത് വന്നു പോയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോ വീടുകളിൽ വെള്ളം കയറിക്കൊണ്ട് ഇരിക്കുക ആണ്. രാത്രിയോടെ വീടുകളെല്ലാംതന്നെ വെള്ളത്തിലാകും.