
വീട്ടുമുറ്റത്തേക്ക് കയറ്റാന്‍ കഴിയാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്തു; ഓട്ടോറിക്ഷ കത്തിച്ച് സാമൂഹിക വിരുദ്ധര്‍
സ്വന്തം ലേഖിക
ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാന്‍ മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി.
ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍, മുണ്ടകത്തില്‍ ശരത്തിന്റെ ഓട്ടോയാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 8.30 ന് രോഗികളായ അച്ഛനും അമ്മയ്ക്കുമുള്ള മരുന്ന് വാങ്ങി, വഴിയരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടതിന് ശേഷം ശരത്ത് വീട്ടില്‍ പോയി. ഓട്ടോയില്‍ നിന്ന് തീ കത്തുന്ന വിവരം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശരത്ത് സംഭവസ്ഥലത്ത് ഓടിയെത്തിയത്.
ശരത്തും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ കത്തി നശിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത്, ശരത്തിന്റെ ആയിരത്തിലധികം താറാവുകള്‍ തീറ്റ ലഭിക്കാതെ ചത്തു.
ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. ശരത്തിന്റെ അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്.