Spread the love

കോട്ടയം: യുവാവ്‌ അലസമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക്‌ ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇതിനു ശേഷം യുവാവും സുഹൃത്തുക്കളും ചേര്‍ന്ന്‌ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ചവശനാക്കി.
ഓട്ടോറിക്ഷ തല്ലി തകര്‍ത്തു. സംഭവത്തില്‍ നാല് യുവാക്കളെ കോട്ടയം ഈസ്‌റ്റ് പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

video
play-sharp-fill

പുതുപ്പള്ളി ചാലുങ്കപ്പടി ഭാഗത്ത്‌ ഇഞ്ചക്കാട്ട്‌ കുന്നേല്‍ എസ്‌. കാലേബ്‌ (23), പ്രണിത്‌, മാങ്ങാനം കരയില്‍ മന്ദിരം ഭാഗത്ത്‌ കുറ്റിക്കാട്ട്‌ വീട്ടില്‍ എം. കാര്‍ത്തിക്‌ (24), മാങ്ങാനം അഞ്ചേരിയില്‍ വീട്ടില്‍ ബെച്ചു മോന്‍സി( 24), കറുകച്ചാല്‍ വില്ലേജ്‌ ഉമ്പിടി കരയില്‍ തച്ചന്‍കുളം വീട്ടില്‍ രാഹുല്‍ മോന്‍ (24) എന്നിവരാണു പിടിയിലായത്‌.

കഴിഞ്ഞ്‌ 12ന്‌ വൈകിട്ട്‌ 6.45 മണിയോടെ കളമ്പുകാട്‌ ജനത റോഡില്‍ രണ്ടാം പ്രതി പ്രണിത്‌ ഉദാസീനമായി ഓടിച്ചു കൊണ്ടുവന്ന ബൈക്ക്‌ മാങ്ങാനം സ്വദേശി മണികണ്‌ഠന്‍ എന്നയാളുടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പ്രണിത്തിനും സുഹൃത്തിനും പരുക്കുപറ്റിയിരുന്നു. പിന്നാലെ ബൈക്കില്‍ വന്ന സുഹൃത്തുക്കള്‍ പ്രണിത്‌ പറഞ്ഞത്‌ അനുസരിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിക്കുകയും കരിങ്കലിന്‌ ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ഓടയില്‍ തള്ളിയിടുകയും ചെയ്‌തു.

നാലു പ്രതികളും ചേര്‍ന്ന്‌ ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്‌തു.
തുടർന്നാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.
അറസ്‌റ്റു ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.