ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്; 44 വർഷങ്ങൾക്കു ശേഷം കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്; 44 വർഷങ്ങൾക്കു ശേഷം കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ വനിത

Spread the love

സ്വന്തം ലേഖകൻ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിക്ക്. ശനിയാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം. സ്കോർ: 6-3, 7-6 (2).

ബാർട്ടിയുടെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. 44 വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാം സിംഗിൾസ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാർട്ടിക്ക് സ്വന്തമായി. 1978-ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒ നെയ്ലാണ് ബാർട്ടിക്ക് മുമ്പ് കിരീടം നേടിയ ഓസീസ് വനിതാ താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാർട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം നേട്ടം കൂടിയാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിൾഡണും ബാർട്ടി നേടിയിരുന്നു.

41 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാർട്ടി സ്വന്തമാക്കിയിരുന്നു.
1980-ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.