
ഡൽഹി: കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ വിചിത്ര ആരാധനാ രീതികളുണ്ട്. ഒരേ സമയം അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ക്ഷേത്രങ്ങളില്‍ തുടർന്നുവരുന്ന ആരാധനകള്‍ പലതും.
അത്തരത്തിലൊരു ക്ഷേത്രമാണ് അസമിലെ കാമാഖ്യ ക്ഷേത്രം. സതീദേവിയുടെ ശരീരത്തില്‍ നിന്ന് രൂപംകൊണ്ട ദേവതയാണ് കാമാഖ്യ എന്നാണ് വിശ്വാസം. ഗോഹട്ടിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വ്യത്യസ്തമായ പ്രസാദ വിതരണം കൊണ്ടാണ് ക്ഷേത്രം ശ്രദ്ധനേടുന്നത്. മണ്‍സൂണ്‍കാലത്ത് നടക്കുന്ന അമ്പുബച്ചി മേളയെന്ന ചടങ്ങിനിടെ മാസമാണ് പ്രസാദമായി നല്‍കുന്നത്.
അമ്പുബച്ചി മേളയ്ക്കിടെ ദേവിക്ക് ആടിനെ നേദിക്കും. ഈ ഇറച്ചി ഭക്ഷിച്ചാല്‍ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ചടങ്ങ് നടക്കുന്ന സമയം ക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്കാണ് ഉണ്ടാവാറ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയെത്തുന്നവർ എല്ലാവരും മാംസം കഴിക്കണമെന്ന് നിർബന്ധമില്ല. ഭക്തർക്കായി ദേവിക്ക് നേദിച്ച രണ്ടുതരം ഭക്ഷണങ്ങളാണ് നല്‍കുന്നത്. ഒന്ന് മാംസാഹാരവും മറ്റൊന്ന് സസ്യാഹാരവും. ഉച്ചകഴിഞ്ഞ് രണ്ടുമണിവരെയാണ് ഈ പ്രസാദങ്ങള്‍ നല്‍കുന്നത്. ചില സമയങ്ങളില്‍ മത്സ്യം ചട്നിയായും നല്‍കാറുണ്ടത്രേ. ഇത്തരം പ്രസാദങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ അടച്ചിട്ടിരിക്കും.
ദേവിയുടെ ആർത്തവ രക്തം പുരണ്ടുവെന്ന് വിശ്വസിക്കുന്ന വസ്ത്രങ്ങള്‍ ഭക്തർക്കായി വിതരണം ചെയ്യുന്ന പതിവും ഇവിടെയുണ്ട്. പ്രത്യുത്പാദനത്തിന്റെ ദേവിയാണ് കാമാഖ്യ. അതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ സൂക്ഷിച്ചാല്‍ മക്കള്‍ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളുണ്ടാവും എന്നാണ് വിശ്വാസം.







