വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം : നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍; ഒരു മലയാളി അടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു , രണ്ട് പാക് തീവ്രവാദികളെ വധിച്ചു

വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം : നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍; ഒരു മലയാളി അടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു , രണ്ട് പാക് തീവ്രവാദികളെ വധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി – സുന്ദർഭനി മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപം തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. പ്രത്യാക്രമണത്തില്‍ രണ്ട് പാക് തീവ്രവാദികളെ സൈന്യം വധിച്ചു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായബ് സുബേദാർ എം. ശ്രീജിത്ത്, ജസ്വന്ത് റെഡ്ഡി എന്നീ സൈനികരാണ് മരിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം വധിച്ച തീവ്രവാദികളില്‍ നിന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

മേഖലയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ജൂണ്‍ 29 മുതല്‍ ഇവിടെ ശക്തമായ പരിശോധനകളാണ് സൈന്യം നടത്തിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പരിശോധനക്കിടെ ദാദല്‍ വനമേഖലയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു.