അട്ടപ്പാടി അഗളിയിൽ വൻ ചാരായം വേട്ട: 412 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

അട്ടപ്പാടി അഗളിയിൽ വൻ ചാരായം വേട്ട: 412 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

പാലക്കാട്: അട്ടപ്പാടി അഗളിയിൽ പോലീസും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിൽ 412 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

അഗളി ചൂട്ടറ ഊരിൽ നിന്നും ആറു കിലോമീറ്റർ മാറിയുള്ള ഉൾവനത്തിൽ നിന്നും അഗളി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , അഗളി എക്‌സൈസും നടത്തിയ സംയുക്ത റെയ്ഡിലാണ് കോട പിടിച്ചെടുത്തത്. ബാരലിലും , പ്ലാസ്റ്റിക് ബക്കറ്റ് , കുടങ്ങൾ എന്നിവയിൽ സൂക്ഷിച്ച 412 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗളിയിൽ വൻതോതിൽ വാറ്റുചാരായ നിർമ്മാണവും , വില്പനയും നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് – എക്‌സൈസ് സംയുക്ത റെയ്ഡ് നടക്കുന്നത്.

അഗളി ഡി.വൈ.എസ്.പി. സുന്ദരൻ , അഗളി ഇൻസ്‌പെക്ടർ ഹിദായത്തുള്ള മാമ്പ്ര എന്നിവരുടെ നേത്യത്വത്തിൽ അഗളി എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രസാദ്, അഗളി സബ്ബ് ഇൻസ്‌പെക്ടർ രതീഷ്.എം , ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സുനിൽ കുമാർ , റഹിം മുത്തു, കിഷോർ , ഷമീർ ,ദിലീപ് അഹമ്മദ് കബീർ , എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാമചന്ദൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ മൂസാപ്പ , സുരേഷ് , ലക്ഷ്മണൻ, പ്രേമൻ ,സജീവ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ , എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.