video
play-sharp-fill
ഫിലിം താടാ.. ഫിലിം താടാ..! ഡിജിറ്റൽ ക്യാമറയിലെ ഫിലിം തരാൻ ആവശ്യപ്പെട്ട് ജനം ടിവി ക്യാമറാമാനും റിപ്പോർട്ടർക്കും തൊഴിലാളികളുടെ മർദനം: മർദനം മദ്യനിരോധനക്കാലത്ത് ബിവറേജിൽ മദ്യം ഇറക്കാൻ ശ്രമിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിന്; മർദനത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

ഫിലിം താടാ.. ഫിലിം താടാ..! ഡിജിറ്റൽ ക്യാമറയിലെ ഫിലിം തരാൻ ആവശ്യപ്പെട്ട് ജനം ടിവി ക്യാമറാമാനും റിപ്പോർട്ടർക്കും തൊഴിലാളികളുടെ മർദനം: മർദനം മദ്യനിരോധനക്കാലത്ത് ബിവറേജിൽ മദ്യം ഇറക്കാൻ ശ്രമിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിന്; മർദനത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക്ഡൗണിന്റെ ഭാഗമായി മദ്യനിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ബിവറേജസ് ഗോഡൗണിൽ മദ്യം ഇറക്കുന്നതിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ജനംടിവി റിപ്പോർട്ടർക്കും ക്യാമറാ മാനും കോഴിക്കോട് മർദനം.

ഇവർ മദ്യം ഇറക്കുന്ന വീഡിയോ റെക്കാർഡ് ചെയ്ത ക്യാമറയുടെ ഫിലിം ആവശ്യപ്പെട്ടാണ് റിപ്പോർട്ടറെയും ക്യാമറാമാനെയും നീല യൂണിഫോം ധരിച്ച തൊഴിലാളികൾ സംഘം ചേർന്ന് മർദിച്ചത്. ക്രൂരമർദനത്തിന് ഇരയായ ക്യാമറാമാനെയും റിപ്പോർട്ടർ അഭിലാഷിനെയും പൊലീസ് എത്തിയാണ് രക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ബിവറേജസ് ഷോപ്പിന്റെ സെൻട്രൽ ഗോഡൗണിൽ മദ്യം ഇറക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അഭിലാഷും ക്യാമറാമാനും സ്ഥലത്ത് എത്തിയത്. തുടർന്നു ഇരുവരും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ നീല ഷർട്ടും പാന്റും ധരിച്ച തൊഴിലാളികൾ കൂട്ടത്തോടെ ഓടിയെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഗോഡൗണിന്റെ ഗേറ്റ് അടച്ച ശേഷം തൊഴിലാളികൾ സംഘം ചേർന്നു വളഞ്ഞിട്ട് ഇരുവരെയും ആക്രമിച്ചു. അഭിലാഷിനെ വളഞ്ഞു വച്ചു മർദിക്കുകയായിരുന്നു. ഈ മർദ്ദനദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് കണ്ട് ക്യാമറാമാന്റെ വട്ടം ചേർന്നു നിന്ന മറ്റുള്ളവർ ഇയാളെയും മർദിച്ചു.

മർദന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയെന്ന് ആരോപിച്ച് ഇരുവരെയും തടഞ്ഞു വച്ചു. തുടർന്നു ക്യാമറാമാനെ തടഞ്ഞു നിർത്തി ക്യാമറയിൽ നിന്നും ഫിലിം പുറത്തെടുക്കാൻ നിർദേശിച്ചു. എന്നാൽ, വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും, ക്യാമറാ ഫോർമാറ്റ് ചെയ്യാമെന്നും പറഞ്ഞിട്ടും സമ്മതിക്കാതെയായിരുന്നു ഇവരുടെ മർദനം. നാട്ടുകാരും, റിപ്പോർട്ടർമാരും വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് തൊഴിലാളികളെ തിരിച്ചയച്ചത്.