ലോക്ക് ഡൗൺ : എടിഎമ്മിൽ പോകാൻ പറ്റുന്നില്ലേ: പണം വീട്ടിലെത്തിക്കാനൊരുങ്ങി ബാങ്കുകൾ
സ്വന്തം ലേഖകൻ
ഡൽഹി:21 ദിവസം കൊറോണ വൈറസ് ലോക്ക്‌ഡൌൺ പ്രഖ്യാപിച്ചതിനാൽ പണം അത്യാവശ്യമുണ്ടെങ്കിൽ പോലും എടിഎമ്മുകളിലേക്കോ ബാങ്കുകളിലേക്കോ പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ആളുകൾക്ക് സഹായവുമായി വിവിധ ബാങ്കുകൾ.
എസ്ബിഐ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് തുടങ്ങിയ ബാങ്കുകൾ പണം നേരിട്ട് വീട്ടിലെത്തിക്കാനുള്ള അവസരം ഒരുക്കുമെന്ന സൂചന നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന പോലെ തന്നെ ഇപ്പോൾ വീട്ടിലിരുന്ന് പണം ഓർഡർ ചെയ്താൽ ബാങ്കുകൾ പണം വീട്ടിലെത്തിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ പൊതുമേഖല ബാങ്കുകളിലൊന്നായ എസ്ബിഐ ഇത് കൂടാതെ വീട്ടിലിരുന്ന് തന്നെ പണം നിക്ഷേപിക്കുവാനുള്ള അവസരവും ഒരുക്കുന്നുണ്ട്. നിലവിൽ പ്രായമായവർക്കും, ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സേവനം ലഭ്യമാകുന്നത്.
അതേസമയം എന്തെങ്കിലും മെഡിക്കൽ എമർജൻസി ഉണ്ടാവുന്ന സമയത്ത് മറ്റ് ഉപഭോക്താക്കൾക്കും 100 രൂപ സർവ്വീസ് ചാർജോട് കൂടി ഈ സേവനം നൽകും.
പ്രൈവറ്റ് ബാങ്കായ എച്ച്ഡിഎഫ്‌സിയും ഈ സൗകര്യമൊരുക്കിയിട്ടുണ്ട്. 5000 മുതൽ 25000 രൂപ വരെയാണ് ഇത്തരത്തിൽ ലഭിക്കുന്നത്.
അതേ സമയം സർവീസ് ചാർജായി 100 മുതൽ 200 രൂപ വരെ ഈടാക്കുന്നുണ്ട്. മറ്റ് ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, ആക്‌സിസ് എന്നീ ബാങ്കുകളും ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഒരുക്കുമെന്നാണ് അറിയുന്നത്.
അത്യാവശ്യ സമയങ്ങളിൽ നിങ്ങളുടെ പക്കൽ പണമില്ലെങ്കിൽ
ഇൻസ്‌ററൻറ് ലോൺ പദ്ധതിയുമായി പല ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനികളും എത്തിയിട്ടുണ്ട്. ഇതിനായി മൊബൈൽ ആപ്പുകളിൽ കെവൈസി പൂർത്തിയാക്കുക എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. 12 മുതൽ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോണെടുത്ത പണം ലഭിക്കും.