
പഠിക്കുന്നില്ല, ആറ് വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; കുട്ടിയുടെ ദേഹത്ത് മുഴുവൻ ചൂരൽ വടികൊണ്ട് മർദ്ദനമേറ്റ പാടുകൾ; സംഭവം കൊച്ചിയിൽ; പിതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: ആറ് വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. പഠിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയെ പിതാവ് ചൂരൽ വടികൊണ്ട് മർദ്ദിച്ചത്.
എറണാകുളം തോപ്പുംപടിയിലാണ് സംഭവം. പിതാവ് സേവ്യർ റോജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് സംഭവത്തിൽ ഇടപെട്ടത്.
കുട്ടിയുടെ ദേഹത്ത് മുഴുവൻ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്.
ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു. ഇയാൾക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മർദ്ദിക്കുമായിരുന്നു.
കുട്ടി പഠിക്കുന്നില്ലെന്നാണ് സേവ്യർ റോജൻറെ വിശദീകരണം. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.