video
play-sharp-fill

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഒട്ടോഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഒട്ടോഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു. ഭിന്നശേഷിക്കരനായ പുതിയതുറ സ്വദേശി യേശുദാസിനെയാണ് വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസ് ചികിത്സയിലാണ്.

സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസ് പിടിയിലായത്. വാഹനത്തിന് സൈഡ് നൽകാത്തതിൽ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കാരനായ യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശേഷം യേശുദാസിന്റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. ഓട്ടോറിക്ഷയും പ്രതികൾ തല്ലിത്തകർത്തു.പിടിയിലായ മേരി ദാസ് പൊലീസിനെ അക്രമിച്ചതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് കാഞ്ഞിരംകുളം എസ്.ഐ ബിനു ആന്റണി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group