എടിഎമ്മിൽ നിന്നും പണം എടുക്കാൻ എന്ന് പറഞ്ഞ് സ്കൂട്ടറുമായി മുങ്ങിയ ദമ്പതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
വണ്ടാനത്ത് ലോഡ്ജില്‍ താമസിച്ച് സ്കൂട്ടറുമായി മുങ്ങിയ ദമ്ബതികള്‍ അറസ്റ്റില്‍. ഹരിപ്പാട് ചക്കാല കിഴക്കേതില്‍ സന്ദീപ് (44), ഭാര്യ ഷീബ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പുന്നപ്ര സി.ഐ ലൈസ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 23-ന് രാത്രിയാണ് സംഭവം. വണ്ടാനത്തുള്ള പുതിയ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചതിന് ശേഷം അവരെ സ്വാധീനിച്ച് എ.ടി.എമ്മില്‍നിന്ന് പണം എടുക്കാനെന്ന് പറഞ്ഞ് സ്കൂട്ടറുമായി ഇവര്‍ മുങ്ങുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് സന്ദീപെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0