പടക്കം പൊട്ടിച്ച് എടിഎം തകർത്ത് മോഷണശ്രമം ; അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചു ; പോലീസ് എത്തിയതോടെ മോഷ്ടാവിന്റെ പദ്ധതി പൊളിഞ്ഞു
സ്വന്തം ലേഖകൻ
മണ്ണാർക്കാട്: പാലക്കാടും എടിഎം തകർത്ത് മോഷണശ്രമം.പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. മണ്ണാർക്കാട് എളുമ്പലാശ്ശേരിയിലാണ് സംഭവം. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല.
ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം.സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്.
മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.
Third Eye News Live
0
Tags :