video
play-sharp-fill
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി ; പരിഷ്‌കാരം ജനുവരി ഒന്ന് മുതൽ

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി ; പരിഷ്‌കാരം ജനുവരി ഒന്ന് മുതൽ

 

സ്വന്തം ലേഖിക

കൊച്ചി : എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന രീതിയിൽ മാറ്റം വരുത്തി എസ്.ബി.ഐ. ജനുവരി 1 മുതലാണ് മുതലാണ് പുതിയ മാർഗം പ്രാബല്യത്തിൽ വരിക.

അനധികൃത ഇടപാടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ, ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി 1 ുതൽ രാജ്യത്തൊട്ടാകെയുള്ള സ്ബിഐയുടെ എടിഎമ്മിൽ പുതിയരീതി നടപ്പിലാകും. എന്നാൽ, ഈ സംവിധാനം 24 മണിക്കൂർ ഉണ്ടാവില്ല. വൈകിട്ട് 8 മുതൽ രാവിലെ 8 വരെയാണ് നടപ്പാക്കുന്നത്.

പുതിയ സംവിധാനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:-

1. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക.

2. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ പ്രത്യേക മാറ്റങ്ങൾ ഒന്നും തന്നെയില്ല.

3. മറ്റുബാങ്കുകളുടെ എടിഎമ്മിൽനിന്നും പണംപിൻവലിക്കുമ്പോൾ ഈ സംവിധാനം ബാധകമല്ല.

4. പിൻവലിക്കാനുള്ള പണം രേഖപ്പെടുത്തിക്കഴിയുമ്പോൾ, അത് സ്‌ക്രീനിൽ തെളിയും.ആ സംയം തന്നെ മൊബൈലിൽ ഒടിപിയും ലഭിക്കും.

5. സ്‌ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നമ്പർ നൽകിയാൽ മാത്രമേ പണം ലഭിക്കൂ.

6. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി ബാധകമാവുക.

ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം ഏർപ്പെടുത്തിയതോടെ, തങ്ങളുടെ കാർഡ് ഉടമകളെ അനധികൃത എടിഎം തട്ടിപ്പിൽനിന്നും രക്ഷിക്കാനുള്ള പുതിയ സുരക്ഷയാണ് എസ്ബിഐ ഏർപ്പാടാക്കിയിരിക്കുന്നത്.