
അതിരമ്പുഴയിൽ വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തിൽ വൈ.എം.സി.എ സബ് റീജിയൻ പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വസികളെ പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ വൈഎംസിഎ കോട്ടയം സബ് റീജിയൻ പ്രതിഷേധിച്ചു.
ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യവിലോപവും വിശ്വാസത്തെ ചോദ്യംചെയ്ത നടപടികൾക്ക് നേതൃത്യം നൽകിയ ഉദ്യോഗസ്ഥൻ എതിരെ നടപടി എടുക്കണമെന്നും ചെയർമാൻ ലിജോ പാറെക്കുന്നുംപുറം യോഗത്തിൽ ആവശ്യപ്പെട്ടു. വൈസ്‌ചെയർമാൻ ജോബി ജെയ്ക് ജോർജ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Third Eye News Live
0
Tags :