അതിരമ്പുഴ തിരുന്നാൾ; ജനുവരി 24 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: അതിരമ്പുഴ പള്ളി തിരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണവും മറ്റ് ചടങ്ങുകളും നടക്കുന്നതിനാൽ അതിരമ്പുഴയിലും പരിസരത്തും ജനുവരി 24 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരം ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി 24 ന് വൈകിട്ട് നാല് മുതൽ പത്ത് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടു

ഏറ്റുമാനൂർ ഭാഗത്ത് നിന്നും അതിരമ്പുഴ വഴി മെഡിക്കൽ കോളജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡിലൂടെ ഗാന്ധിനഗർ എത്തി വലത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ഭാഗത്ത് നിന്നും അതിരമ്പുഴ വഴി ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എം.സി റോഡിലൂടെ ഗാന്ധിനഗർ എത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

പാറോലിക്കൽ ജംഗ്ഷനിൽ നിന്നും അതിരമ്പുഴ വഴി ഈ ഭാഗത്തേയ്ക്ക് വലിയ വാഹനങ്ങൾ പോകാൻ പാടില്ല. ഈ റോഡിൽ പാർക്കിംങ്ങും അനുവദിക്കില്ല.

ഏറ്റുമാനൂർ ഭാഗത്തു നിന്നും അതിരമ്പുഴ പള്ളിയിലേയ്ക്ക് വരുന്ന ബസുകൾ ഉപ്പുപുര ജംഗ്ഷനിൽ ആളെയിറക്കി തിരിഞ്ഞ് കോട്ടമുറി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.

മെഡിക്കൽ കോളജ് ഭാഗത്ത് നിന്നും അതിരമ്പുഴ പള്ളിയിലേയ്ക്ക് വരുന്ന ബസുകൾ യൂണിവേഴ്സിറ്റി ജംഗ്ഷനിൽ ആളെയിറക്കി തിരികെ പോകേണ്ടതാണ്.

മനക്കപ്പാടം ഓവർ ബ്രിഡ്ജ് മുതൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ വരെയുള്ള റോഡ് സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും മൂന്ന് മണി മുതൽ പാർക്കിംങ്ങ് അനുവദിക്കുന്നതല്ല.