play-sharp-fill
കോട്ടയം നഗരമധ്യത്തിൽ എ.സി.വി ഓഫിസിൽ വൻ വൻ തീപിടുത്തം;  കനത്ത നാശനഷ്ടമെന്ന് സൂചന

കോട്ടയം നഗരമധ്യത്തിൽ എ.സി.വി ഓഫിസിൽ വൻ വൻ തീപിടുത്തം; കനത്ത നാശനഷ്ടമെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷനിലെ എസി വി ചാനൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീ പിടുത്തം. കനത്ത നാശ നഷ്ടമുണ്ടായതായി സൂചന. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഓഫിസ് പ്രവർത്തിക്കുന്ന എക്സോൺ ബിൽഡിംഗിലാണ് തീ പിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ തീ പിടുത്തം അഗ്നി രക്ഷാ സേനാ അധികൃതർ എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.


തീ പടരുന്നത് കണ്ട് ഓഫിസിലുണ്ടായിരുന്ന ആറോളം ജീവനക്കാർ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടതിനാൽ വൻ അപായം ഒഴിവായി. ഓഫിസിലെ ഉപകരണങ്ങളും കേബിൾ നെറ്റ് വർക്ക് സംവിധാനങ്ങളും അടക്കമുള്ളവ കത്തി നശിച്ചിട്ടുണ്ട്. ഓഫിസിനുള്ളിലെ എ.സി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. നാശനഷ്ടത്തിന്റെ തോത് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൽ ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എ.സി.വി ഓഫിസ് കൂടാതെ മുകളിലെ നിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ് നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ഇവിടേയ്ക്കൊന്നും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീയും പുകയും കണ്ട് ഓടിയെത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം തന്നെ ഈ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അത് കൊണ്ടു തന്നെയാണ് കുടുതൽ അപായങ്ങൾ ഒഴിവായത്.

കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനാ വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു മണിക്കൂറോളം ഇതിനായി ഇവർ പരിശ്രമിച്ചിരുന്നു.