
സ്വന്തം ലേഖകൻ
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു. 100 കരള്‍ മാറ്റിവെയ്ക്കല്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റര്‍ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു.
വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ഏറ്റവും ഉയര്‍ന്ന വിജയനിരക്കും താരതമ്യേന കുറഞ്ഞ ചെലവും ഉന്നത നിലവാരമുള്ള ചികിത്സാ-അനുബന്ധ സൗകര്യങ്ങളും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളും കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സവിശേഷതകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 7025719719

Whatsapp Group 1 | Whatsapp Group 2 |Telegram Group