video
play-sharp-fill

ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

Spread the love

സ്വന്തം ലേഖകൻ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്.

ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം.ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി. ഈ ഇനത്തിൽ വെള്ളിയും ഇന്ത്യയ്‌ക്കാണ്. മൂന്ന് മിനിറ്റ് 38.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അജയ് കുമാര്‍ സരോജിനാണ് വെള്ളി.

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 51ല്‍ എത്തി. 13 സ്വര്‍ണം, 19 വീതം വെള്ളി, 19 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.