play-sharp-fill
ഓണം തലയ്ക്കു പിടിച്ചു: മദ്യലഹരിയിൽ നടുറോഡിൽ എ.എസ്.ഐ അഴിഞ്ഞാടി: മൂന്നു വാഹനങ്ങൾ ഇടിച്ചിട്ടു; സ്ത്രീകളെയും വെറുതെ വിട്ടില്ല

ഓണം തലയ്ക്കു പിടിച്ചു: മദ്യലഹരിയിൽ നടുറോഡിൽ എ.എസ്.ഐ അഴിഞ്ഞാടി: മൂന്നു വാഹനങ്ങൾ ഇടിച്ചിട്ടു; സ്ത്രീകളെയും വെറുതെ വിട്ടില്ല

സ്വന്തം ലേഖകൻ

കൊല്ലം: മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി എഎസ്ഐ പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി. മൂന്ന് വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷം ഉടലെടുത്തതോടെ ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. മാത്രമല്ല മദ്യലഹരിയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ പത്മനാഭനെയാണ് നാട്ടുകാർ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അമിതമായി മദ്യപിച്ച ഇയാൾ ഓടിച്ച കാറിടിച്ച് മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.