video
play-sharp-fill
പൊട്ടിക്കരഞ്ഞ് നിർഭയുടെ അമ്മ : എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ നൽകിയത് : സർക്കാറും കോടതിയും തലകുനിക്കുകയാണ്

പൊട്ടിക്കരഞ്ഞ് നിർഭയുടെ അമ്മ : എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ നൽകിയത് : സർക്കാറും കോടതിയും തലകുനിക്കുകയാണ്

 

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി നിർഭയുടെ അമ്മ. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിർഭയുടെ അമ്മ ആശാ ദേവിയുടെ പ്രതികരണം.

‘കുറ്റവാളികൾക്ക് മുമ്പിൽ സർക്കാറും കോടതിയും തലകുനിക്കുകയാണ്. വിധിച്ചുവെങ്കിലും തൂക്കിലേറ്റൽ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി. സിങ്ങ് പറഞ്ഞിരുന്നു. രാവിലെ 10 മണി മുതൽ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ നൽകിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നൽകി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?’ ആശാ ദേവി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധർനമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ വിനയ് ശർമ എന്നിവരാണ് ഹർജി നൽകിയത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.