ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാൻ്റെ ആരാധകരുടെ പോക്കറ്റടിച്ച്‌ കള്ളന്മാര്‍; മോഷണം പോയത് മൊബൈല്‍ ഫോണുകളും പണവും

Spread the love

സ്വന്തം ലേഖിക

മുംബൈ: ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാൻ്റെ ആരാധകരുടെ പോക്കറ്റടിച്ച്‌ കള്ളന്മാര്‍.

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാൻ്റെ മകന്‍ ആര്യന്‍ ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ എത്തിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ മൂന്നിനാണ് ആഢംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. 22 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ആര്യഖാനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കള്ളന്‍.

10 മൊബൈല്‍ ഫോണുകളാണ് ആര്‍തര്‍ റോഡ് ജയിലിന് സമീപത്ത് തടിച്ചു കൂടിയവരില്‍ നിന്ന് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ജയിലിന് പുറത്തും ഷാരൂഖിൻ്റെ വസതിയായ മന്നത്തിൻ്റെ മുന്നിലും സ്വാഗതം ആര്യന്‍ എന്നെഴുതിയ ബോര്‍ഡുകളുമായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു.

മന്നത്തിൻ്റെ ഗേറ്റിന് മുന്നില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. അഞ്ച് വാഹനങ്ങളിലായാണ് ഷാരൂഖും സംഘവും ആര്യനെ കൊണ്ടുപോകാനായി എത്തിയത്. ആളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് 45 മിനിറ്റിലേറെ സമയമെടുത്താണ് വാഹനവ്യൂഹം മന്നത്തില്‍ എത്തിയത്.