പ്രണവിനെ താരമാക്കിയ അരുൺ ഗോപിയ്ക്ക് മാംഗല്യം: വിവാഹ ആഘോഷവേദിയിൽ മിന്നും പ്രഭയോടെ താരങ്ങൾ; കല്യാണവേദിയെ ആഘോഷമാക്കി മലയാളത്തിലെ സൂപ്പർ താരങ്ങൾ; വർഷങ്ങൾ നീണ്ട പ്രണയം യാഥാർത്ഥ്യത്തിലെത്തിച്ച് സൂപ്പർ ഹിറ്റ് സംവിധായകൻ
സിനിമാ ഡെസ്‌ക്
കൊച്ചി: മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകൻ പ്രണവിന്റെ താരമൂല്യം ഉയർത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകനൻ അരുൺ ഗോപിയ്ക്ക് പ്രണയ സാഫല്യം. വൈറ്റില സ്വദേശിയായ അദ്ധ്യാപിക സൗമ്യ ജോണിനെയാണ് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അരുൺ ഗോപി മിന്നു ചാർത്തിയത്.
ശനിയാഴ്ച്ച വൈകിട്ട് നാലിന് വൈറ്റില പള്ളിയിൽ നടന്ന വിവാഹച്ചടങ്ങ് താരപ്രഭയാൽ മിന്നിക്കത്തി. നടൻ പ്രണവ്, ദിലീപ്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, ടോമിച്ചൻ മുളകുപാടം,തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. സിനിമാ താരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി തിങ്കളാഴ്ച വർക്കലയിൽ വൻ വിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുവേദികളിൽ അങ്ങിനെ പ്രത്യക്ഷപ്പെടാത്ത പ്രണവ് മോഹൻലാലിന്റെ സാന്നിധ്യമായിരുന്നു വേദിയിലെ ഏറ്റവും വലിയ പ്രത്യേകത. ദമ്പതിമാരെ ആശിർവദിക്കാൻ കുർത്തിയും മുണ്ടും അണിഞ്ഞെത്തിയ പ്രണവിനൊപ്പം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താരങ്ങളെല്ലാമുണ്ടായിരുന്നു.
ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് രാമലീല. ഈ ചിത്രത്തിലൂടെയാണ് അരുൺ ഗോപി തുടക്കം കുറിച്ചത്. വ്യക്തി ജീവിതത്തിലും സിനിമയിലും കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയം കൂടിയായിരുന്നു ദിലീപിന്റേത്. തിയേറ്റർ ഉപരോധവും സിനിമാ ബഹിഷ്‌ക്കരണവുമുൾപ്പടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലായിരുന്നു ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. അരുൺ ഗോപിയെ സഹോദരനെപ്പോലെയാണ് ദിലീപ് പരിഗണിക്കുന്നത്. അതിനാൽത്തന്നെ ആശംസ നേരാനും നേരിൽക്കാണാനുമായി അദ്ദേഹമെത്തിയിരുന്നു.